പെരിന്തല്‍മണ്ണ: മൂസക്കുട്ടി ബസ് സ്റ്റാന്‍ഡില്‍ യുവാവിനെ വില്‍പനക്ക് സൂക്ഷിച്ച 80 പൊതി കഞ്ചാവുമായി പെരിന്തല്‍മണ്ണ എക്സൈസ് പിടികൂടി. മഞ്ചേരി സ്വദേശി കൈപ്പകശ്ശേരി കബീറിനെയാണ് (42) 400 ഗ്രാം കഞ്ചാവുമായി പെരിന്തല്‍മണ്ണ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എ. ശ്രീധരന്‍ പിടികൂടിയത്.
വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമായി പെരിന്തല്‍മണ്ണ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ലഹരിവസ്തുക്കള്‍ വില്‍പന നടത്തുന്നതായി എക്സൈസിന് രഹസ്യവിവരമുണ്ടായിരുന്നു. കബീര്‍ നിരവധി ലഹരി മരുന്ന് കേസുകളില്‍ പ്രതിയായിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.