കുവൈറ്റ് : കുവൈത്തില്‍ താപനില ഉയര്‍ന്നതോടെ തീപിടിത്ത കേസുകളും കൂടുന്നു. വ്യാഴാഴ്ച മൂന്നിടത്ത് തീപിടിത്തമുണ്ടായി. അംഘരയിലെ ഗോഡൗണിന് തീ പിടിച്ചതാണ് ആദ്യ സംഭവം.വ്യാഴാഴ്ച രാവിലെയാണ് സംഭവമെന്ന് ജനറല്‍ ഫയര്‍ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.ടയറുകളും മരങ്ങളും സ്‌പോഞ്ചുകളും അടങ്ങിയ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. നാലു അഗ്നിശമനവാഹനങ്ങള്‍ ഇടപെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തില്‍ ആളപായമുണ്ടായില്ല.