സുഹൃത്തിനെ മദ്യലഹരിയില്‍ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ എസ് ഐ അറസ്റ്റിൽ

മയ്യില്‍ :സുഹൃത്തിനെ മദ്യലഹരിയില്‍ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ എസ് ഐ അറസ്റ്റില്‍. മയ്യില്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കൊളച്ചേരിപ്പറമ്പിലെ കൊയിലേരിയൻ വീട്ടില്‍ എ.ദിനേശനെ (56) ആണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.സുഹൃത്തും ലോഡിങ് തൊഴിലാളിയുമായ കൊമ്പൻ സജീവനെ (55) വിറകുകൊണ്ട് തല്ലി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ്‌ ചെയ്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × 5 =