ഏഷ്യൻ സ്ട്രോക് സമ്മർ സ്കൂൾ -2022

ഏഷ്യൻ സ്ട്രോക് സ്കൂൾ 2022 ഇന്ന് ആരംഭിക്കും
തിരുവനന്തപുരം: പക്ഷാഘാത ചികിത്സ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ന്യൂറോളജിസ്റ്റുകളും ന്യൂറോ ഇന്റർവെൻഷനിസ്റ്റുകളും ഒരുമിക്കുന്ന നാലു ദിന ദിവസത്തെ പഠനപദ്ധതി (ഏഷ്യൻ സ്ട്രോക് സ്കൂൾ 2022 ) രാജ്യത്ത് ആദ്യമായി തിരുവനന്തപുരത്ത് ഡിസംബർ എട്ടിന് ആരംഭിക്കും. സ്കൂളിന്റെ ഔപചാരിക ഉദ്ഘാടന കർമ്മം ഒൻപതിന് വൈകുന്നേരം 6.30 ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും.
ഡിസംബർ 11 വരെ നടക്കുന്ന സ്ട്രോക് സ്കൂൾ ആക്കുളം ഒ ബൈ താമരയിൽ വച്ചാണ് നടത്തുന്നത്. ഈ പഠനപദ്ധതി കൂടുതലും യൂറോപ്യൻ രാജ്യങ്ങളിലും ഒരിക്കൽ വിയറ്റ്നാമിലുമാണ് ഇതുവരെ നടത്തിയിട്ടുള്ളത്.
പഠനപദ്ധതിയിൽ പ്രഭാഷണങ്ങൾ, സംഘമായുള്ള പരിശീലനങ്ങൾ, പ്രായോഗികപരിശീലനം, വിരളമായതും വദഗ്ധചികിത്സ വേണ്ടതുമായ രോഗാവസ്ഥകളെക്കുറിച്ചുള്ള ചർച്ചകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. തലച്ചോറിലെ പ്രധാന രക്തക്കുഴലുകളിൽ തടസമുണ്ടാക്കുന്ന വലിയ രക്തക്കട്ടകളാൽ ഉണ്ടാകുന്ന തീവ്രമായ പക്ഷാഘാതത്തിനുള്ള അടിയന്തര ചികിത്സയായ രക്തക്കട്ട അലിയിക്കുന്ന ( ത്രോംബോലൈസിസ്) മരുന്ന് കുത്തിവയ്ക്കൽ, രക്തക്കട്ട നീക്കം ചെയ്യൽ (മെക്കാനിക്കൽ ത്രോബക്ടമി) എന്നിവയിൽ ഡോക്ടർമാർക്കും ഇന്റർവെൻഷനലിസ്റ്റുകൾക്കും പരിശീലനം നൽകുന്നു എന്നതാണ് ഇതിന്റെ പ്രാധാന്യം. ഈ പഠനപദ്ധതി ഡോക്ടർമാരുടെയും ഇന്റർവെൻഷനിസ്റ്റുകളുടെയും വൈദഗ്ധ്യം മെച്ചപ്പെടുത്തുമെന്നും തീവ്രമായ പക്ഷാഘതം കൈകാര്യം ചെയ്യുന്നതിൽ അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നും പ്രതീക്ഷിക്കുന്നു. പക്ഷാഘാതചികിത്സയിൽ അന്തർദ്ദേശീയമായി പ്രമുഖരായ പന്ത്രണ്ട് വിദഗ്ദ്ധരും, ഇന്റർവെൻഷനലിസ്റ്റുകളും ഇൻഡ്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുപ്പതിലേറെ വിദഗ്ധരും ക്ലാസുകൾക്ക് നേതൃത്വം കൊടുക്കുന്നു.
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ കോമ്പിഹെൻസീവ് സ്ട്രോക് കെയർ പ്രോഗ്രാമും, ഡിപ്പാർട്ട്മെന്റ് ഓഫ് ഇമെജിംഗ് സയൻസസ് ആന്റ് ഇന്റർവെൻഷണൽ റേഡിയോളജിയും ചേർന്ന് സ്വിറ്റ്സർലണ്ടിലെ ബേൺ സർവ്വകലാശാലയുടെ സഹകരണത്തോടെയാണ് സ്ട്രോക് സ്കൂൾ സംഘടിപ്പിക്കുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

19 − eleven =