തിരുവനന്തപുരം നെഞ്ചിലേറ്റിയ തമിഴ്‌നാടന്‍ ബിരിയാണി; രുചിയുടെ ഒരു വര്‍ഷം പൂര്‍ത്തിയാക്കി ശരണ്യമെസ്സ്

പഠനത്തിനോ തൊഴിലിനോ വേണ്ടി മറ്റൊരു നാട്ടിലേക്ക് ചേക്കേറാന്‍ സ്ത്രീകള്‍ ഭയന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഭയത്തിന്റെയും മാറ്റി നിര്‍ത്തലിന്റെയും ആ പിന്‍വലികളെ സധൈര്യം തള്ളികളഞ്ഞ് സ്വന്തമായൊരു ബിസിനസ് സംരംഭം ഉയര്‍ത്തികൊണ്ടുവന്ന കഥയാണ് ശരണ്യയ്ക്കും ശരണ്യമെസ്സിനും പറയാനുള്ളത്. ജയിക്കാന്‍ തീരുമാനിച്ചാല്‍ പ്രതിബന്ധങ്ങള്‍ നിഷ്പ്രയാസം തരണം ചെയ്യാമെന്ന് തെളിയിച്ച കഥ.

തമിഴ്നാട് സ്വദേശിനിയായ ശരണ്യ കേരളത്തിലെത്തുന്നത് ടെക്നോപാര്‍ക്കില്‍ തുറന്നു കിട്ടിയ മികച്ച തൊഴിലവസരത്തെ തുടര്‍ന്നാണ്. കേരളം മുന്നോട്ട് വച്ച മികച്ച ജീവിത സാഹചര്യങ്ങള്‍ ഒരു ബിസിനസ് സംരംഭകയാകാന്‍ പിന്നീട് പ്രേരണയായി. പരിചിതമല്ലാത്ത നാടും നാട്ടുക്കാരും തന്നെ എത്രത്തോളം സ്വീകരിക്കുമെന്ന ആശങ്കയുള്ളതുകൊണ്ട് ഒരു പരീക്ഷണത്തിന് മുതിരാതെ ടെക്നോപാര്‍ക്കിലെ തന്റെ മുഴുവന്‍ സമയജോലിയോടൊപ്പം തന്റെ ബിസിനസ് സ്വപ്നത്തിന് ചിറകു നല്‍കുക എന്നതായിരുന്നു അടുത്ത ലക്ഷ്യം.
എന്തു ബിസിനസ് തുടങ്ങാം എന്ന ചോദ്യത്തിന് ‘തമിഴ്നാടന്‍ രുചികളെ കേരളത്തില്‍ പരിയപ്പെടുത്തുക’ എന്ന ആശയം തന്നെ തുണയ്ക്കുമെന്ന് ശരണ്യയ്ക്ക് ഉറപ്പുണ്ടായിരുന്നു. പരിചിതമല്ലാത്ത രുചികള്‍ പരീക്ഷിക്കാന്‍ ആരാണ് തയ്യാറാകാതിരിക്കുക. തന്റെ നാട്ടിലെ രുചി വൈവിധ്യത്തെ ബിരിയാണി ചെമ്പില്‍ നിറയ്ക്കുമ്പോള്‍ സൗത്ത് ഇന്ത്യന്‍ രുചികള്‍ക്ക് ജനമനസുകളിലുള്ള സ്വീകാര്യതയായിരുന്നു പിന്‍ബലമായത്. താന്‍ രുചിച്ചറിഞ്ഞതൊന്നും കേരളക്കരയ്ക്ക് അത്ര പരിചയം പോരെന്ന യാഥാര്‍ത്ഥ്യത്തെ അവര്‍ പിന്നീട് തിരുത്താന്‍ തുടങ്ങി.

ടെക്നോപാര്‍ക്കിലെ ജോലിയ്ക്ക് ശേഷം കണ്ടെത്തുന്ന സമയങ്ങളെ ശരണ്യമെസ്സിനായി മാറ്റിവയ്ക്കാന്‍ തുടങ്ങിയതോടെ വിശ്രമമില്ലാത്ത നാളുകള്‍ തുടങ്ങുകയായിരുന്നു. എന്നാലും ഓരോ ദിവസവും ഏറി വരുന്ന സ്വീകാര്യത ശരണ്യയെ തളരാടെ പിടിച്ചു നിര്‍ത്തി. തമിഴ്നാടന്‍ രുചികള്‍ വിളമ്പി കഴക്കൂട്ടത്തുക്കാരുടെയും പിന്നീട് തിരുവനന്തപുരത്തുക്കാരുടെയും മനസില്‍ സ്ഥാനമുറപ്പിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജനപ്രിയ ഹോട്ടലായി ശരണ്യമെസ്സ് ഇന്ന് മാറി കഴിഞ്ഞു.

ടെക്കികളുടെ സ്ഥിരം സ്പോട്ടായി മാറിയതോടെ സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റാവുകയായിരുന്നു ശരണ്യമെസ്സ്. തിരുവനന്തപുരത്തിന്റെ മിക്ക കോണുകളില്‍ നിന്നും ഇതോടെ ആളുകള്‍ എത്താനും തുടങ്ങി. പ്രായഭേദമന്യേ ആര്‍ക്കും ആസ്വദിക്കാവുന്ന പുതിയ പുതിയ വിഭവങ്ങള്‍ ഒരുക്കിയതോടെ ആരാധകരുടെ എണ്ണവും കൂടി. ടെക്‌നോപാര്‍ക്കിലെ തന്റെ ജോലിയുപേക്ഷിച്ച് മുഴുവന്‍ നേരവും ഹോട്ടലിനായി ചിലവഴിക്കുകയാണ് ശരണ്യ. ഇന്ന് ഹോട്ടലിന്റെ അമരക്കാരായി ശരണ്യയുടെ കുടുംബവും കൂടെയുണ്ട്.

ചിക്കന്‍/ബീഫ് ചുക്കാ ബിരിയാണി, ലോലിപോപ്പ് ചിക്കന്‍ ബിരിയാണി, ചിക്കന്‍ 65 ബിരിയാണി, വെറൈറ്റി ദോശകള്‍, സേലം കറി വിരുന്ത്, പൊങ്കല്‍ തുടങ്ങി വ്യത്യസ്ഥതയുടെ നീണ്ട നിരതന്നെ ഇവിടെയുണ്ട്. ഇതില്‍ തമിഴ്‌നാടന്‍ ബിരിയാണികള്‍ക്കാണ് ആരാധകര്‍ ഏറെയും. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നല്ല് ചൂട് ബിരിയാണി കിട്ടുന്ന തിരുവനന്തപുരത്തെ കിടിലന്‍ ഫുഡ് സ്‌പോട്ടെന്ന വിശേഷണവും ഇന്ന് ശരണ്യമെസ്സിന് സ്വന്തം. സ്‌പൈസി ഫുഡ് ഇഷ്ടപ്പെടുന്നവര്‍ക്ക് മസ്റ്റ് ട്രൈയാണ് ഇവിടുത്തെ ബിരിയാണികള്‍. ഈ ഒരു വര്‍ഷക്കാലയളവിനുള്ളില്‍
ബഡ്‌ജെറ്റ് ഫ്രന്റ്‌ലി, കസ്റ്റമര്‍ ഫ്രന്റ്‌ലി, ക്വാളിറ്റി, വെറൈറ്റി എന്നിങ്ങനെ ശരണ്യമെസ്സ് സ്വന്തമായ പ്രത്യേകതകള്‍ ഏറെയാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fourteen − one =