ചവറ: മദ്യലഹരിയില്‍ പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകന്‍ ചവറ പൊലീസ് പിടിയില്‍. ചവറ ശ്രീനി നിവാസില്‍ ശ്രീനിയാണ് (41) പിടിയിലായത്.ഇയാള്‍ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണ്.ഇയാള്‍ക്ക് വാഹനാപകടത്തില്‍ പരിക്ക് പറ്റിയതിനെ തുടര്‍ന്ന് കിട്ടിയ നഷ്ടപരിഹാരത്തുക പിതാവ് വാസുദേവന്‍ തിരികെ നല്‍കിയില്ലെന്ന വിരോധത്താലാണ് 70 വയസ്സുകാരനെ പുലര്‍ച്ച രണ്ടോടെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഉറങ്ങിക്കിടന്ന പിതാവിനെ ഇയാള്‍ കട്ടില്‍ നിന്ന് പൊക്കിയെടുത്ത് എറിയുകയായിരുന്നു. വീഴ്ചയില്‍ നട്ടെല്ലിന് പൊട്ടല്‍ സംഭവിച്ച് എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടന്ന പിതാവിനെ തടിക്കഷണം കൊണ്ട് തലക്കടിക്കുകയും പ്ലാസ്റ്റിക്ക് കസേര ഉപയോഗിച്ച് മുഖത്ത് പലതവണ അടിക്കുകയും ചെയ്തു. മര്‍ദനത്തില്‍ തലയില്‍ മുറിവും തോളെല്ലിന് പൊട്ടലും സംഭവിച്ചു.മാരകമായി പരിക്കേറ്റ പിതാവിനെ പിന്നീട് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയുടെ മാതാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.