തിരുവനന്തപുരം : സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ 2024വർഷത്തെ പൊങ്കാല മഹോത് സവത്തോട് അനുബന്ധിച്ചുള്ള പുര കെട്ട്, പന്തൽ നിർമാണത്തിനുള്ള കാൽനാട്ടു കർമ്മം രാവിലെ 10.30ന് ക്ഷേത്രം ഗണപതി അമ്പലത്തിനു സമീപം മേൽശാന്തി ഗോശാല വാസുദേവൻ നമ്പൂതിരി യുടെ കർമികത്വത്തിൽ നടന്നു. ട്രസ്റ്റ് ചെയർമാൻ വേണു ഗോപാൽ,ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് വി. ശോഭ, സെക്രട്ടറി കെ. ശരത് കുമാർ, ട്രഷറർ ഗീത കുമാരി എ,ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ കെ. ശിശു പാലൻ നായർ, ജോയിന്റ് ജനറൽ കൺവീനർ എ എൽ വിജയകുമാർ, ട്രസ്റ്റ് അംഗങ്ങൾ, ഉത്സവകമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തിരുന്നു.