തിരുവനന്തപുരം :- സ്ത്രീകളുടെ ശബരിമല ആയ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെപൊങ്കാലഉത്സവം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായി വരുന്നു. മെയിൻ റോഡിലെ ക്ഷേത്രം റോഡിലെ അർച്ചിന്റെ പണികൾ പൂർത്തിആയിട്ടുണ്ട്. ക്ഷേത്രത്തിൽ ഭക്ത ജന തിരക്ക് നിയന്ത്രിക്കാൻ ബാരിക്കേടുകൾ സ്ഥാപിച്ചു കഴിഞ്ഞു. ഉത്സവപരിപാടികൾ നടക്കുന്ന മെയിൻ സ്റ്റേജിന്റെ പണികൾ പുരോഗമിച്ചു വരുകയാണ്.