അബൂദബി: കടുത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് മുന്നറിയിപ്പുമായി അധികൃതര്‍. കാഴ്ച പരിമിതമായ സാഹചര്യത്തില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസ് ആവശ്യപ്പെട്ടു.ശൈഖ് ഖലീഫ ബിൻ സായിദ് അന്താരാഷ്ട്ര റോഡില്‍ അബൂദബി ഇൻഡസ്ട്രിയില്‍ സിറ്റിക്കും(ഐക്കാഡ്) അല്‍ അരിസം ബ്രിഡ്ജിനും ഇടയിലുള്ള ഭാഗത്ത് വേഗപരിധി 80 കിലോമീറ്ററായി പരിമിതപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ ഏര്‍പ്പെടുത്തുന്ന താല്‍ക്കാലിക വേഗപരിധി പാലിക്കണമെന്ന് ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു. ദൂരക്കാഴ്ച അപ്രാപ്യമായതോടെ ചൊവ്വാഴ്ച കാലത്ത് ശൈഖ് സായിദ് പാലത്തിലെ ഗതാഗതം വളരെ പതിയെ ആയിരുന്നു. അബൂദബി ഐലൻഡ്, യാസ് ഐലൻഡ്, സഅദിയാത്ത് ഐലൻഡ്, അല്‍ ജുബൈല്‍ ഐലൻഡ്, കോര്‍ണിഷ്, അല്‍ബതീൻ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്കുള്ള ശൈഖ് ഖലീഫ തെരുവിലും കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു.