ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗർ ജില്ലയിലെ ഖാത്തിമയ്ക്ക് സമീപമുള്ള ബാബ ഭരമല്‍ ക്ഷേത്രത്തില്‍ പുരോഹിതനെയും സന്നദ്ധപ്രവർത്തകനെയും (സേവദാർ) കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ക്രിമിനല്‍ പശ്ചാത്തലമുള്ള പവൻ, ക്ഷേത്രത്തിലെ മുൻ സേവദാർ കാളീചരണ്‍, അഘോരി ബാബ രാംപാല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയില്‍ നിന്നുള്ളവരാണ് മൂവരും. പുരോഹിതനില്‍ നിന്ന് മോഷ്ടിച്ച 4,700 രൂപ, മൊബൈല്‍, ഇന്‍റർനെറ്റ് ഡോംഗിള്‍ എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.