കൊച്ചി: അമേരിക്കൻ സുഗന്ധദ്രവ്യങ്ങളുടെ സ്പെഷാലിറ്റി റീട്ടെയ്ലറുകളിലൊന്നായ ബാ ത്ത് ആൻഡ് ബോഡി വർക്ക്സ്, കോഴിക്കോട് ഹൈലൈറ്റ് മാളിൽ പുതിയ സ്റ്റോർ തുറന്നു. ക മ്പനിയുടെ കേരളത്തിലെ രണ്ടാമത്തെ സ്റ്റോർ ആണിത്. നേരത്തെ കൊച്ചി ഫോറം മാളിലും പുതിയ സ്റ്റോർ തുറന്നിരുന്നു. 967 ചതുരശ്ര അ ടിയിലാണ് കോഴിക്കോട്ടെ ബാത്ത് ആൻഡ് ബോഡി വർക്ക്സ് സ്റ്റോർ. ശരീരത്തിനും വീടി നുമുള്ള സവിശേഷമായ സുഗന്ധങ്ങൾ സ്റ്റോർ വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ ഇന്ത്യയിലെ 36-ാമത്തെ സ്റ്റോറാണിത്.