കോതമംഗലം : തങ്കളം-കാക്കനാട് ദേശീയപാതയില്‍ ബൈക്ക് ലോറിയില്‍ ഇടിച്ചു ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു.കോട്ടപ്പടി സ്വദേശികളായ അഭിരാമൻ (21), ആല്‍ബിൻ (21) എന്നിവരാണ് ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുടെ പിന്നിലിടിച്ച് കയറുകയായിരുന്നു.രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിൻ്റെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.