ഗുജറാത്ത്: വഡോദരയില്‍ ബോട്ട് മറിഞ്ഞു ഉണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. 14 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും ആണ് മരിച്ചത്.യാത്ര ബോട്ട് ഓടിച്ച ഡ്രൈവറെയും മാനേജറെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുകയാണ്. 14 പേർക്ക് പരമാവധി യാത്ര ചെയ്യാൻ കഴിയുന്ന ബോട്ടില്‍ 30ലേറെ പേരെ കയറ്റി എന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായി. ഒന്നു മുതല്‍ 6 വരെ ക്ലാസുകള്‍ ഉള്ള വിദ്യാർത്ഥികള്‍ ആണ് വിനോദയാത്രയുടെ ഭാഗമായി തടാകത്തില്‍ എത്തിയത്. ജാക്കറ്റ് അടക്കം സുരക്ഷാസംവിധാനങ്ങള്‍ ഒന്നും തന്നെ ബോട്ടില്‍ ഉണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് നല്‍കാൻ സംസ്ഥാന സർക്കാർ ജില്ലാ കലക്ടർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. അനധികൃത ബോട്ട് സർവീസുകള്‍ക്കെതിരെ നേരത്തെ തന്നെപരാതികള്‍ വഡോദര മുനിസിപ്പല്‍ കോർപ്പറേഷന്റെ മുന്നില്‍ വന്നതായി ഉള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്.