(അജിത് കുമാർ )
തിരുവനന്തപുരം : അറവുശാലയിലേക്ക് വാഹനത്തിൽ കൊണ്ടു പോയ പോത്ത് അവരിൽ നിന്നും രക്ഷപ്പെട്ടു മ്യൂസിയം വളപ്പിലേക്കു ഓടി ക്കയറിയത് ജനങ്ങളിൽ പരിഭ്രാന്തി പരാതി. രാത്രി 8.30മണിയോടെ യാണ് സംഭവം. മ്യൂസിയത്തിൽ പാർപ്പിച്ചിരുന്ന കാട്ടു പോത്ത് കൂട്ടിൽ നിന്നും പുറത്തു ചാടി എന്നാണ് വാർത്ത പരന്നത്.അതോടെ മ്യൂസിയം കാണാൻ എത്തിയവർ പരിഭ്രാന്തിയിൽ ആകുകയും പുറത്തേക്കു ഓടുകയും ചെയ്തു. മ്യൂസിയം ഡയറക്ടർ ഫയർ ഫോഴ്സ്, പോലീസിന്റെ സഹായം തേടിയെങ്കിലും പോത്ത് തലങ്ങും, വിലങ്ങും ഓടിയതിനാൽ ഈ സമയം വരെ അതിനെ വരുതി യിലാക്കാൻ കഴിഞ്ഞിട്ടില്ല.
ഇതിനിടയിൽ പോത്തിന്റെ ആക്രമണത്തിൽ രണ്ടു പേർക്ക് കുത്തു ഏറ്റതാ യും യും ശ്രുതി ഉണ്ട് .