കൊച്ചി: മദ്യലഹരിയില്‍ കാര്‍ ഓടിച്ച് നിരവധി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച സിനിമാ-സീരിയല്‍ നടിയും സുഹൃത്തും പിടിയില്‍.നടി അശ്വതി ബാബു (26), സുഹൃത്ത് നൗഫല്‍ എന്നിവരാണ് പിടിയിലായത്.ഇരുചക്രവാഹനങ്ങളുള്‍പ്പെടെ നിരവധി വാഹനങ്ങളെയാണ് മദ്യലഹരിയില്‍ ഇവര്‍ ഇടിച്ച് തെറിപ്പിച്ചത്. കുസാറ്റ് ജംഗ്ഷന് മുതല്‍ തൃക്കാക്കരെ വരെയായിരുന്നു ഇവര്‍ അപകടം ഉണ്ടാക്കിയത്.കുസാറ്റ് സിഗ്നനില്‍ വാഹനം മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് ഇവരെ നാട്ടുകാര്‍ ശ്രദ്ധിച്ചത്. സിഗ്നലില്‍ നിന്നും കാര്‍ എടുത്തപ്പോള്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ചു. തുടര്‍ന്ന് നിര്‍ത്താതെ പോകുകയായിരുന്നു.ഇത് കണ്ട ഒരാള്‍ ഇവരെ പിന്തുടര്ന്ന് കാറിന് വട്ടംവെച്ച് തടഞ്ഞു നിര്‍ത്തി. എന്നാല്‍ ഇവര്‍ റോഡിന് പുറത്തുകൂടി വാഹനവുമായി കടക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കാറിന്റെ ടയര്‍പൊട്ടി. ഇതോടെ വാഹനം ഉപേക്ഷിച്ച് ഇവര്‍ കടക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ നൗഫലിനെ പോലീസ് പിടികൂടി.