(അജിത് കുമാർ. ഡി )
തിരുവനന്തപുരം :- പൂജപ്പുര സെൻട്രൽ ജയിലിൽ വർഷങ്ങൾക്കു മുൻപേ ആരംഭിച്ച ഫ്രീഡം ഫുഡ് ഫാക്ടറി ജനങ്ങളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നതും,കേരളത്തിലെ ജനങ്ങൾ നെഞ്ചിലേറ്റിയിരിക്കുന്നഒരു സംരഭം ആണ്. ചുരുങ്ങിയ വിലയിൽ ജയിൽ ഉത്പന്നങ്ങൾ ആയ ജയിൽ ചപ്പാത്തി, ദം ബിരിയാണി, പലഹാരങ്ങൾ, മുട്ടക്കറി, വെജിറ്റബിൾ കറി, ചിക്കൻ കറി, പറോട്ട, വിവിധ തരത്തിൽ ഉള്ള പുട്ടുകൾ തുടങ്ങിയവ വിലക്കുറവിലും,നല്ല ഭക്ഷണം എന്ന നിലയിൽ ജനങ്ങൾ ക്കിടയിൽ വളരെ മതിപ്പു ഉളവാക്കിയിട്ടുണ്ട്. പൂജപ്പുര യിൽ ആൾക്കാർക്ക് ഇരുന്നു കഴിക്കാവുന്ന കഫറ്റ് ഏരിയ യും ജന മനസ്സുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.ഇപ്പോൾ ആകട്ടെ ജനങ്ങളെ ഈ മേഖലയിലേക്ക്കൂടുതൽ ആകർഷിക്കുവാൻ വേണ്ടി ജയിൽ അധികൃതർ പുത്തൻ സംവിധാനവും ആയി ഈ മേഘലയിലേക്ക് കടന്നിരിക്കുകയാണ്. ആൾക്കാർക്ക് വേഗത്തിൽ ആഹാര വസ്തുക്കൾ ചൂടോടെ ലഭ്യമാക്കുന്നതരത്തിൽ നൽകുന്നതിന് വേണ്ടി ഒരു കഫറ്റേ രിയ വാൻ സജ്ജീകരിക്കുന്നതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുയാണ്. ഒരു ടെമ്പോ വാനിനെ ആകർഷക മായ രീതിയിൽ പണിതെടുത്തു അതിന്മേൽ പുത്തൻ സംവിധാനങ്ങൾ വരുത്തി മുഖം മിനുക്കി ആകർഷക മാക്കി യിരിക്കുന്നതിന്റെ അവസാന ഘട്ടത്തിൽ ആണ്.