ചാലക്കുടി: കാനഡയില്‍ ബോട്ടപകടത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ചാലക്കുടി അതിരപ്പിള്ളി മാവേലില്‍ ലിയോ മാവേലി(41)യുടെ മൃതദേഹമാണു കണ്ടെത്തിയത്. എറണാകുളം സ്വദേശികളായ രണ്ടു യുവാക്കള്‍ ഇതേ അപകടത്തില്‍ മുങ്ങിമരിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാളെ രക്ഷപ്പെടുത്തി.
സുഹൃത്തുക്കള്‍ ചേര്‍ന്നുള്ള വിനോദയാത്രയ്ക്കിടെ കാനഡയിലെ ആല്‍ബര്‍ട്ടയിലാണ് അപകടമുണ്ടായത്.മലയാറ്റൂര്‍ നീലീശ്വരം നടുവട്ടം സ്വദേശി കോനുക്കുടി ജിയോ പൈലി, കളമശേരി സ്വദേശി കെവിന് ഷാജി എന്നിവരുടെ മൃതദേഹം നേരത്തേ കണ്ടെടുത്തു. തൃശൂര്‍ സ്വദേശിയായ ജിജോ ജോഷി രക്ഷപ്പെട്ടു.ബാന്‍ഫ് നാഷണല്‍ പാര്‍ക്കിലെ കാന്‍മോര്‍ സ്പ്രേ തടാകത്തില്‍ ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി പത്തിനായിരുന്നു അപകടം. ജിയോയുടെ ഉടമസ്ഥതയിലുള്ള ബോട്ടില്‍ നാലംഗ സംഘം മീന്‍ പിടിക്കാനായാണു പോയത്.പതിവ് ഉല്ലാസയാത്രയായിരുന്നു ഇത്. മരിച്ച മൂന്നുപേര്‍ക്കും നീന്തല്‍ അറിയാമായിരുന്നു. നീന്തലറിയാത്ത ജിജോ ജോഷിയെ ഇവര്‍ രക്ഷപ്പെടുത്താന്‍ സഹായിച്ചതായി പറയുന്നു.