അരുവിപ്പുറം ക്ഷേത്രത്തില്‍ കര്‍ക്കടക വാവ് ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

നെയ്യാറ്റിന്‍കര: ശ്രീനാരായണഗുരു ആദ്യപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തില്‍ കര്‍ക്കടക വാവ് ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ജില്ലാകളക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ മഠത്തില്‍ വിവിധ വകുപ്പുകളുടെ പ്രത്യേക ആലോചനായോഗം ചേര്‍ന്ന് ക്രമീകരണങ്ങള്‍ വിലയിരുത്തി. നാളെ രാവിലെ 5 മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും.ഇന്ന് മുതല്‍ ബലിതര്‍പ്പണത്തിന് ജനങ്ങള്‍ എത്തിച്ചേരാന്‍ സാദ്ധ്യതയുള്ളതിനാല്‍ ക്ഷേത്രത്തിന് സമീപത്തും നദിക്കരയിലുമായി വനിതാ പൊലീസടക്കം 150ല്‍പ്പരം പൊലീസ് സേനയുടെ നിരീക്ഷണം ഉണ്ടായിരിക്കും. ഗതാഗതതടസം ഒഴിവാക്കാനായി ഇന്ന് രാത്രി മുതല്‍ പൊലീസ് പട്രോളിംഗ് നടത്തും.ലഹരി ഉപയോഗം തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ പ്രത്യേക സംഘം പരിശോധന നടത്തും. മുങ്ങല്‍ വിദഗ്ദ്ധരടക്കമുള്ള ഫയര്‍ഫോഴ്സ് സംഘം നദിക്കരയില്‍ സേവനമനുഷ്ഠിക്കും. ആംബുലന്‍സ് സൗകര്യത്തോടെ ആരോഗ്യവകുപ്പിന്റെ പ്രത്യേകസംഘത്തെ സജ്ജീകരിക്കും. എല്ലാ സ്ഥലങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി പ്രത്യേക ബസ് സ‌ര്‍വീസ് നടത്തും.പ്രദേശത്തെ ശുദ്ധജല ലഭ്യതയും, കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ തെരുവ് വിളക്കുകളുടെ പ്രവര്‍ത്തനക്ഷമതയും, പെരുങ്കടവിള ഗ്രാമപഞ്ചായത്തിന്റെയും നഗരസഭയുടെയും നേതൃത്വത്തില്‍ ശുചീകരണ പ്രവ‌ര്‍ത്തനങ്ങളും നടത്തും. ഒരേസമയം 500 പേര്‍ക്കാണ് ബലിതര്‍പ്പണത്തിനുള്ള സൗകര്യമൊരുക്കിയിട്ടുള്ളത്. നദിയില്‍ ഇറങ്ങാന്‍ കഴിയാത്തവര്‍ക്ക് കുളിക്കുന്നതിനായി സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ഷവര്‍ അടക്കമുള്ള ക്രമീകരണങ്ങള്‍ നദിക്കരയില്‍ ഒരുക്കിയിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four + seventeen =