കൊച്ചി: ഇഷ ഫൗണ്ടേഷന്‍ സ്ഥാപകനും യോഗിയുമായ സദ് ഗുരുവിന് കാനഡ ഇന്ത്യ ഫൗണ്ടേഷന്‍ നല്‍കുന്ന സിഐഎഫ് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം ലഭിച്ചു. ആഗോളതലത്തില്‍ സ്വാധീനം ചെലുത്തുകയും മികച്ചതും സുസ്ഥിരതയുമുള്ള സമൂഹസൃഷ്ടിപ്പിനായി സംഭാവന നല്‍കുകയും ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന അംഗീകാരമാണിത്. പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിലും അറിവിന്റെ വ്യാപനത്തിലും സദ് ഗുരു നല്‍കിവരുന്ന നേതൃപരമായ സംഭാവനകള്‍ക്കുള്ള അംഗീകാരമാണിതെന്ന് കാനഡ ഇന്ത്യ ഫൗണ്ടേഷന്‍ അധ്യക്ഷന്‍ റിതേഷ് മാലിക് പറഞ്ഞു. പുരസ്‌കാര തുകയായ 50,000 കനേഡിയന്‍ ഡോളര്‍ കാവേരി പുനരുജ്ജീവന പദ്ധതിയായ കാവേരി കോളിങ്ങിനു വേണ്ടി വിനിയോഗിക്കുമെന്ന് സദ് ഗുരു പറഞ്ഞു.