മലപ്പുറം: ചങ്ങരംകുളം പന്താവൂരില്‍ കാര്‍ ബൈക്കുകളിലും ബസ്സിലും ഇടിച്ച് മറിഞ്ഞു, രണ്ട് പേര്‍ക്ക് പരിക്കേറ്റു.ചൂണ്ടല്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളത്താണ് കാര്‍ സര്‍വ്വേ കല്ലിലും ബൈക്കുകളിലും ഇടിച്ച് മറിഞ്ഞത്. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ കുമരനല്ലൂര്‍ കാഞ്ഞിരത്താണി സ്വദേശി വാകയില്‍ വീട്ടില്‍ ജൂസ്സുറാൻ(25), റോഡരികില്‍ നിന്ന കാളാച്ചാല്‍ സ്വദേശി മുണ്ടൻ കാട്ടില്‍ റഫീഖ് (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്.എടപ്പാള്‍ ഭാഗത്ത് നിന്നും വന്നിരുന്ന ബ്രെസ്സ കാര്‍ പന്താവൂര്‍ പാലം പ്രദേശത്തെ പുതിയ സെമി ഹംമ്ബില്‍ ചാടിയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. തുടര്‍ന്ന് കാര്‍ സര്‍വേ കല്ലില്‍ തട്ടി. ശേഷം നിര്‍ത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലും സ്‌കൂള്‍ ബസ്സിലും ഇടിച്ചു മറിഞ്ഞുവെന്ന് നാട്ടുകാര്‍ പറഞ്ഞു.