കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലും മറ്റു പരിസരപ്രദേശങ്ങളിലും വില്‍പനക്കായി കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയ കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍.അമ്ബലപ്പുഴ കാരൂര്‍ മുറിയില്‍ ലക്ഷംവീട്ടില്‍ കണ്ണന്‍ എന്ന രതീഷ് (24), കൊടുങ്ങല്ലൂര്‍ കൈപ്പമംഗലം കുരിക്കഴി മുറിയില്‍ അജിത് കുമാര്‍ (46) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്.
ഈ മാസം 18 ന് പരിശോധനക്കിടെ, മിനിലോറി പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന പൊലീസ് കരോട്ട് ജങ്ഷന് സമീപം വാഹനം പിടികൂടുകയായിരുന്നു. ഡ്രൈവറും സഹായിയും രക്ഷപ്പെട്ടു.