ചക്കുളത്ത് കാവ് പൊങ്കാല ഡിസംബർ -7 ന്

തിരുവല്ല :- സ്ത്രീശബരിമലയും സർവ്വമത തീർത്ഥാടന കേന്ദ്രവുമായ ചക്കുളത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഡിസംബർ 7 ന് നടക്കും. പൊങ്കാലക്ക് തുടക്കം കുറിച്ച് കൊണ്ട് നവംബർ 27 ന് ഞായറഴ്ച്ച വൈകുന്നേരം 5.30 ന് ക്ഷേത്ര അങ്കണത്തിൽ കാർത്തികസ്തംഭം ഉയർത്തൽ ചടങ്ങ് നടക്കും. ഡിസംബർ 4 ന് ഞായറഴ്ച്ച രാവിലെ 9 – ന് പൊങ്കാല വിളംബരം മൂല ക്ഷേത്ര കുടുംബനടയിൽ നടക്കും. രാവിലെ 9 – ന് നിലവറ ദീപം തെളിയക്കൽ ചടങ്ങ് നടക്കും.
ഡിസംബർ 7 ബുധനാഴ്ച്ച രാവിലെ 9 – ന് വിളിച്ച് ചൊല്ലി പ്രാർത്ഥന രാവിലെ 10.30 ന് പണ്ഡാരഅടുപ്പിൽഅഗ്നി പകരും. ചെങ്ങന്നൂർ എം എൽ എ സജു ചെറിയാൻ അദ്ധ്യഷൻ ആയിരിക്കും. ബ്രഹ്മശ്രീ രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. പൊങ്കാല ഉദ്ഘാടനം സിനിമ നടൻ സുരേഷ് ഗോപി നിർവ്വഹിക്കും. കൊടിക്കുന്നിൽ സുരേഷ് എം പി, ഗോപൻ ചെന്നിത്തല, തുടങ്ങിയവർ സന്നിഹിതരായിരിക്കും ആ ന ക്കൊട്ടിൽ സമർപ്പണം മനോജ് പണിക്കർ നിർവ്വഹിക്കും. പൊങ്കാല അടുപ്പിൽ അഗ്നി പകരുന്നത്. ബ്രഹ്മ ശ്രീ മണിക്കുട്ടൻ നമ്പൂതിരിയാണ്. ഉണ്ണികൃഷ്ണർ നമ്പൂതിരി, അശോകൻ നമ്പൂതിരി, രജ്ഞിത്ത് ബി നമ്പൂതിരി, മേൽശാന്തി ദുർഗ്ഗാദത്തൻ നമ്പൂതിരി തുടങ്ങിയവർ പൊങ്കാലക്ക് കാർമ്മികത്വം വഹിക്കും. വൈകുന്നേരം 5 മണിക്ക് ബ്രഹ്‌മശ്രീ മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സംസ്ക്കാരിക സമ്മേളനത്തിൽ അഡ്വ: കെ.കെ ഗോപാലകൃഷ്ണൻ നായർ സ്വാഗതം ആശംസിക്കും. ചടങ്ങിൽ മുഖ്യാതിഥി തോമസ് കെ തോമസ് ആയിരിക്കും. സംസ്ക്കാരിക സമ്മേളനത്തിന്റെ ഉദ്ഘടനം കൃഷി മന്ത്രി പി. പ്രസാദ് നിർവഹിക്കുo അനുഗ്രഹ പ്രഭാഷണം ബ്രഹ്‌മശ്രീ രാധകൃഷ്ണൻ നമ്പൂതിരി നടത്തും. കർത്തികസ്തംഭം തെളിയിക്കുന്നതിനുള്ള മംഗളരതി സമർപ്പണം ബ്രഹ്‌മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി നിർവ്വഹിക്കും. കാർത്തിക സ്തംഭത്തിൽ അഗ്നി പകരുന്നത് ഡോ.സി. വി ആനന്ദബോസ് ഐ.എ.എസ്. ആയിരിക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

17 + seven =