പാലക്കാട്: ചെർപ്പുളശ്ശേരി നെല്ലായില്‍ മരമില്ലില്‍ വൻ തീപിടിത്തം. ഇന്ന് പുലർച്ചെ 2:30 ഓടെയാണ് തീപിടിത്തം ഉണ്ടായത്.ഫയർ ഫോഴ്‌സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. തീ നിയന്ത്രണ വിധേയമായതായാണ് റിപ്പോർട്ട്. സമീപപ്രദേശങ്ങളിലെ വീടുകളിലെ ആളുകളെ താല്‍ക്കാലികമായി മാറ്റി. മരമില്ലായതുകൊണ്ട് തീ ആളിപ്പടരാൻ സാധ്യത മുന്നില്‍ കണ്ടാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചത്.നാല് യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീയണക്കുന്നത്.