ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. ഗിനിയയില്‍ നിന്നുള്ള യുവതിയില്‍ നിന്നും 15.36 കോടി രൂപയുടെ കൊക്കൈയ്നാണ് പിടിച്ചെടുത്തത്.82 ക്യാംപ്സൂളുകളിലാക്കി വിഴുങ്ങിയ നിലയിലായിരുന്നു കൊക്കൈയ്ന്‍ കണ്ടെത്തിയത്. വിദഗ്ധ സംഘത്തിന്‍റെ സഹായത്തോടെയായിരുന്നു ക്യാപ്സൂളുകള്‍ കസ്റ്റംസ് പുറത്തെടുത്തത്.ഡിസംബര്‍ 12 ന് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊടുവള്ളി കളരാന്തിരി ചന്ദനംപുറത്ത് ജിസാറിനെ(33) പോലീസ് അറസ്റ്റ് ചെയ്തത്.