തിരുവനന്തപുരം : കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയുടെ ബൃഹതൃയി രത്ന അവാർഡ്- 2024 പുരസ്‌കാരം വൈദ്യൻ എം. ആർ. വാസുദേവൻ നമ്പൂതിരിക്ക് ആര്യവൈദ്യ ഫാർമസിയുടെ സ്ഥാപകനായ ആര്യവൈദ്യൻ പി. വി. രാമ വാര്യരുടെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരമാണിത്. ഈ പുരസ്‌കാരം നൽകി വരുന്നത് ഡിസംബർ 12 മുതൽ 15 വരെ ഡെറാഡൂണിൽ നടക്കുന്ന പത്താമത് ലോക ആയുർവേദ കോൺഗ്രെസ്സിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ വച്ചു വൈദ്യൻ എം. ആർ.വാസുദേവൻ നമ്പൂതിരിക്ക് പുരസ്‌കാരം നൽകുമെന്നും ആര്യവൈദ്യ ഫാർമസിയുടെ എക്സികുട്ടീവ് ഡയറക്ടർ കൃഷ്ണദാസാ വാര്യർ പത്രസമ്മേളനത്തിൽ അറിയിച്ചു