പന്തളം: ഗവേഷക വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ കോളജ് പ്രൻസിപ്പലിനെതിരെ നടപടി. പന്തളം എൻഎസ്‌എസ് കോളജ് പ്രിൻസിപ്പല്‍ നന്ത്യത്ത് ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തു.ഒരു വര്‍ഷം മുൻപ് നടന്ന സംഭവത്തിലാണ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം എംജി കോളജ് പ്രിന്‍സിപ്പല്‍ ആയിരിക്കേ ഇദ്ദേഹത്തിന്‍റെ കീഴില്‍ ഗവേഷണം നടത്തിയ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. അന്വേഷണ കമ്മീഷന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഗൈഡ്ഷിപ്പില്‍നിന്ന് ഗോപാലകൃഷ്ണനെ നീക്കം ചെയ്തിരുന്നു.