സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി

കു​ന്നം​കു​ളം: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി.ആ​നാ​യ്ക്ക​ല്‍ സ്വ​ദേ​ശി​ക​ളാ​യ പൂ​ഴി​ക്കു​ന്ന​ത്ത് വീ​ട്ടി​ല്‍ ബ​വീ​ഷ് (33), ചൂ​ണ്ടു​പു​ര​ക്ക​ല്‍ ന​ന്ദ​കു​മാ​ര്‍ (26) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് അ​ഞ്ചി​ന് ബ​വീ​ഷി​ന്റെ സു​ഹൃ​ത്തും അ​യ​ല്‍വാ​സി​യു​മാ​യ സു​ബി​ലി​ന്റെ വീ​ട്ടി​ലേ​ക്കാ​ണ് സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ത്തി​യ​ത്. എ​ന്നാ​ല്‍, ഈ ​സ​മ​യ​ത്ത് സു​ബി​ലി​ന്റെ സ​ഹോ​ദ​രി മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ജീ​വ​ന​ക്കാ​ര്‍ വീ​ടി​നു​ള്ളി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യും പെ​ണ്‍കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്ത​തോ​ടെ സു​ബി​ലി​ന്റെ നി​ര്‍​ദേ​ശ​പ്ര​കാ​രം അ​യ​ല്‍വാ​സി​യാ​യ ബ​വീ​ഷ് വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി​ക​ള്‍ മാ​ത്ര​മു​ള്ള സ​മ​യ​ത്ത് വീ​ട്ടി​ല്‍ ക​യ​റി പ്ര​ശ്‌​ന​മു​ണ്ടാ​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ഇ​രു​വ​രും ചേ​ര്‍ന്ന് ബ​വീ​ഷി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. ത​ട​യാ​നെ​ത്തി​യ സു​ഹൃ​ത്ത് ന​ന്ദ​കു​മാ​റി​നും പ​രി​ക്കേ​റ്റു. ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ര്‍ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ ത​ട​ഞ്ഞു​വെ​ച്ചു. തു​ട​ര്‍ന്ന് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × 3 =