തിരുവല്ല: നഗരസഭ 16ാം വാര്‍ഡിലെ ഇരുവള്ളിപ്ര ഗവ.എല്‍.പി സ്‌കൂളില്‍ പ്രീപ്രൈമറി അധ്യാപിക ആയയെ മര്‍ദിച്ചെന്ന് പരാതി.ഇരുവരും തമ്മില്‍ നിരവധി തവണ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായിരുന്നു.
ഇവരെ നിരീക്ഷിക്കാന്‍ സ്‌കൂളില്‍ സ്ഥാപിച്ചിരുന്ന സി.സി ടി.വി കാമറക്ക് മുന്നില്‍വെച്ചാണ് കൈയേറ്റം നടന്നത്. പ്രീപ്രൈമറി വിഭാഗത്തില്‍ അധ്യാപികയായ ശാന്തമ്മ സണ്ണിയാണ് സ്‌കൂളിലെ ആയ ബിജി മാത്യുവിനെ അടിച്ചത്. വിഡിയോ ഇതിനോടകം തന്നെ വൈറലായി. ശാന്തമ്മയും ബിജിയും തമ്മില്‍ ഏറെ നാളായി സ്‌കൂളില്‍ നിരന്തരം വഴക്കുകൂടാറുണ്ട്. സ്‌കൂള്‍ കുട്ടികളുടെ മുന്നില്‍വെച്ചാണ് സംഭവം.