കണ്ണൂര്‍: ബര്‍ലിന്റെ ഭൗതിക ശരീരം ചൊവ്വാഴ്ച്ച രാവിലെ പത്തുമണിമുതല്‍ പതിനൊന്നരവരെ നാറാത്തെ പ്രാഥമിരോഗ കേന്ദ്രത്തിന് സമീപം പൊതുദര്‍ശനത്തിന് വയ്ക്കും.വൈകുന്നേരം നാലുമണിയോടെ വീട്ടുവളപ്പില്‍ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കും.ബര്‍ലിനെഅവസാനമായി ഒരു നോക്കുകാണാനും ഭൗതികശരീരത്തില്‍ അന്തിമോപചാരമര്‍പ്പിക്കാനും നിരവധിയാളുകളാണ് മരണവിവരമറിഞ്ഞ് രാത്രി തന്നെ നാറാത്തെ വീട്ടിലെത്തിയത്. വടകര. എം. എല്‍. എയും ആര്‍. എം.പി നേതാവുമായ കെ.കെ രമയെത്തി.ഇന്നലെ രാത്രിയോടെയാണ് രമ നാറാത്തെ ബര്‍ലിന്റെ വീട്ടിലെത്തിയത്. വി. എസ് കഴിഞ്ഞാല്‍ ആര്‍. എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ ഏറ്റവും കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിത്വങ്ങളിലൊന്നായിരുന്നു ബര്‍ലിന്‍കുഞ്ഞനന്തന്‍ നായര്‍. നേരത്തെ ആര്‍. എം.പി വിളിക്കുന്ന പരിപാടികള്‍ക്ക് ബര്‍ലിന്‍സജീവമായി പങ്കെടുക്കാറുണ്ടായിരുന്നു. പിന്നീട് സി.പി. എമ്മിലേക്ക്മമടങ്ങിയപ്പോള്‍ ബന്ധം മുറിയുകയായിരുന്നു. ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വിയോഗത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം യൂറോപ്പിലെ വാര്‍ത്തകള്‍ ലോകത്തെ അറിയിക്കാന്‍ ഉത്സാഹിച്ച പത്രപ്രവര്‍ത്തകനായിരുന്നു.നിരവധി മലയാള പ്രസിദ്ധീകരണങ്ങള്‍ക്ക് ലേഖനങ്ങളും റിപ്പോര്‍ട്ടുകളും നല്‍കി.സാങ്കേതിക സൗകര്യങ്ങള്‍ പരിമിതമായ കാലത്ത് പത്രപ്രവര്‍ത്തന മേഖലയില്‍ തന്റേതായ വഴികള്‍ കണ്ടെത്തിയ കുഞ്ഞനന്തന്‍ നായരുടെ നിരവധി വാര്‍ത്തകള്‍ അന്താരാഷ്ട്ര തലത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. പത്രപ്രവര്‍ത്തന മേഖലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്ന് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.