തിരുവനന്തപുരം: കോൺഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ ട്രേഡേഴ്‌സ് ദേശീയ സമ്മേളനം, ജൂൺ 25, 26, 27 തീയതികളിൽ, നാഗ്പൂരിൽ വെച്ച് നടക്കും.യോഗത്തിൽ ദേശീയ അദ്ധ്യക്ഷൻ ശ്രീ. ബി. സി. ഭാർട്ടിയ അദ്ധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറി ജനറൽ ശ്രീ പ്രവീൺ ഖണ്ഡേൽവാൾ റിപ്പോർട്ട് അവതരിപ്പിക്കും.
രാജ്യത്തെ ചെറുകിട വ്യാപാര വ്യവസായ മേഖലയെ ബാധിക്കുന്ന ചെറുകിട-വിതരണ മേഖലയിലേയ്ക്കുള്ള കുത്തകകളുടെ കടന്നുകയറ്റം, ജി.എസ്.ടി നിയമത്തിലെ അശാസ്ത്രീയമായ വകുപ്പുകൾ മൂലം വ്യാപാരികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും സാമ്പത്തിക നഷ്ടങ്ങളും, പാദരക്ഷകൾ, തുണിത്തരങ്ങൾ എന്നിവയുടെ ജി.എസ്.ടി നിരക്ക് വർദ്ധന, മരുന്നുകൾ ഓൺലൈനായി നേരിട്ട് ഉപഭോക്താക്കൾക്ക് നല്കുന്നതിലെ നിയമ ലംഘനം, ജൂലായ് 1 മുതൽ നിലവിൽ വരുന്ന പ്ലാസ്റ്റിക് നിരോധനം മൂലം ചെറുകിട വ്യാപാരികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ, അൺ ബ്രാൻഡഡ് ഭക്ഷ്യ വസ്തുക്കൾക്കും 5 ശതമാനം ജി.എസ്.ടി. ചുമത്താനുള്ള നീക്കം, തുടങ്ങി നിരവധി വിഷയങ്ങളിൽ ഗൗരവതരമായ ചർച്ചകൾ നടത്തുകയും, പരിഹാരത്തിനായുള്ള ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.യോഗത്തിൽ വെച്ച് ദേശീയ സമിതിയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടക്കും.
കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ. പി. വെങ്കിട്ടരാമ അയ്യർ, സംസ്ഥാന സെക്രട്ടറി ജനറൽ ശ്രീ. എസ്.എസ്. മനോജ് എന്നിവർ കേരളത്തെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കും.