അയിലൂരില്‍ ഉറങ്ങികിടന്നയാളിന്റെ മുകളിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി മധ്യവയസ്കൻ തല്‍ക്ഷണം മരിച്ചു

പാലക്കാട്: അയിലൂരില്‍ ഉറങ്ങികിടന്നയാളിന്റെ മുകളിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി മധ്യവയസ്കൻ തല്‍ക്ഷണം മരിച്ചു.അയിലൂര്‍ പുതുച്ചി കുന്നക്കാട് വീട്ടില്‍ രമേഷ് (കുട്ടൻ 45) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. വീട് നിർമ്മാണത്തിന്‍റെ ഭാഗമായി മണ്ണ് ഇറക്കാനായി ലോറി പുറകോട്ട് എടുക്കുമ്പോഴായിരുന്നു അപകടം.തറയുടെ ഭാഗത്ത് കിടന്നുറങ്ങുകയായിരുന്ന രമേശിന്‍റെ ശരീരത്തിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × five =