പാലക്കാട്: കൂറ്റനാട് അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർക്ക് വെട്ടേറ്റു. ഉത്ത൪പ്രദേശ് സ്വദേശികളായ സുധീൻ, വിശാല്‍, സുനില്‍ എന്നിവർക്കാണ് വെട്ടേറ്റത്.സംഭവത്തില്‍ പ്രതിയായ യുപി സ്വദേശി നീരജ് പോലീസില്‍ കീഴടങ്ങി. നിർമാണ തൊഴിലാളികളായ യുപി സ്വദേശികള്‍ താമസിക്കുന്ന സ്ഥലത്ത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടയില്‍ പ്രതി കൈയിലുണ്ടായിരുന്ന വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു.മണിക്കൂറുകളോളം തൊഴിലാളികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.