തിരുവനന്തപുരം : പെൻഷൻ പരിഷ്കരണ റിപ്പോർട്ട് തള്ളിക്കളയുക. സഹകരണ പെൻഷൻകാർക്ക് ഡി. എ അനുവദിക്കുക.മിനിമം പെൻഷൻ, പരമാവധി പെൻഷൻ ഇവയുടെ പരിധി വർദ്ധിപ്പിക്കുക. ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സഹകരണ പെൻഷൻ ബോർഡിന് മുന്നിൽ 19 ന് രാവിലെ 10 മണിക്ക് ,പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തുന്നു. ഉദ്ഘാടനം സി ഐ റ്റി യു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാറും മുഖ്യപ്രഭാഷണം സഹകരണ ജനാധിപത്യ വേദി ചെയർമാൻ കരകുളം കൃഷ്ണപിള്ളയും നടത്തും എന്ന് സംസ്ഥാന സെക്രട്ടറി എസ്. ഉമാചന്ദ്രബാബു, ജില്ലാ പ്രസിഡന്റ് വി. ഗിരീശൻ, ജില്ലാ സെക്രട്ടറി കെ. വിജയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ പങ്കജാക്ഷൻ, എ അബ്ദുൽ സലാം, എസ് രത്നാമണി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു