തിരുനന്തപുരം :തിരുവല്ലം സ്കൂൾ ജംഗ്ഷനിൽ പ്രവർത്തിക്കന്ന വാട്ടർ അതോറിട്ടിയുടെ റവന്യൂ ഓഫീസും, ക്യാഷ് കൗണ്ടറും വണ്ടിത്തടത്തേക്ക്മാറ്റിക്കൊണ്ടുപോകാനുള്ള വാട്ടർ അതോറിട്ടി അധികൃതരുടെ തീരുമാനത്തിനെതിരെ CPI തിരുവല്ലം ലോക്കൽ കമ്മിറ്റി പ്രതിക്ഷേധ ധർണ്ണനടത്തി പൊതുജനങ്ങൾക്ക്ഏറ്റവുംഎളുപ്പത്തിൽഎത്തിപ്പെടാവുന്നതുംസൗകര്യപ്രദവുമായ സ്ഥലത്തിരിക്കുന്ന ഓഫീസ് മാറ്റിക്കൊണ്ടു പോകുന്നതിൽ പ്രതിക്ഷേധിച്ചു കൊണ്ടായിരുന്നു ധർണ്ണ നടത്തിയത്.ആഫീസ്മാറ്റിക്കഴിഞ്ഞാൽഈകെട്ടിടംഅനാഥമാകുകയും നാട്ടുകാർ വലയും ചെയ്യുന്നഅവസ്ഥയുണ്ടാകുമെന്ന് ധർണ്ണ ഉത്ഘാടനം ചെയ്തു കൊണ്ട് CPI നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രൻ പറഞ്ഞു. സിപിഐ തിരുവല്ലം ലോക്കൽ സെക്രട്ടറിതിരുവല്ലംപ്രദീപ് അദ്ധ്യക്ഷം വഹിച്ചു. ജില്ലാ എക്സിക്യൂട്ടിവ് അംഗം വെങ്ങാനൂർ ബ്രൈറ്റ്, നേമം മണ്ഡലം കമ്മിറ്റി അംഗങ്ങളായ കാലടി പ്രേമചന്ദ്രൻ, കെ.ഗോപാലകൃഷ്ണൻ നായർ, കുഞ്ഞുമോൻ,ശിവകുമാർ തിരുവല്ലം എൽ സിഅസിസ്റ്റൻ്റ് സെക്രട്ടറി പനത്തുറ ബൈജു, എൽ സി അംഗം വെള്ളാർ സാബു എന്നിവർ പ്രസംഗിച്ചു.