ഗുവാഹത്തി: ഗുവാഹത്തിയില്‍ വന്‍ തീപിടിത്തം. ഗുവാഹത്തിയിലെ ഫതാസില്‍ അംബരി മേഖലയിലെ ചേരി പ്രദേശത്തുണ്ടായ തീപിടിത്തത്തില്‍ നൂറുകണക്കിന് വീടുകള്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്.വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.20-ലധികം അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഇതുവരെ ആര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.നിരവധി എല്‍പിജി സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് പ്രദേശത്ത് വന്‍ തീപിടിത്തത്തിന് കാരണമായതെന്നാണ് വിവരം.ഭക്ഷണവും പാര്‍പ്പിടവും ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ നടപടികള്‍ നടപ്പിലാക്കാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.