തിരുവനന്തപുരം: ആദിവാസി കൈവശഭൂമിക്കു പട്ടയം നൽകുന്നതിന് ഹൈക്കോടതി ഉത്തരവ് സർക്കാറിന് ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലയെന്ന് ആദിവാസി കാണിക്കാർ സംയുക്ത സംഘo. തല ചായ്ക്കുന്നതിനുള്ള ഭൂമിയ്ക്ക് വേണ്ടി അര നൂറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ നിരന്തരമായ നിലവിളക്കു ശാശ്വത പരിഹാരം കാണുന്നതിനായി നിയമ യുദ്ധത്തിലൂടെആദിവാസി കാണിക്കാർ സംയുക്തസംഘo നേടി യെടുത്ത അവകാശം ചരിത്രപരമായ വിജയമാണ്. ഇത് നടപ്പിൽ വരുന്നതിന് സർക്കാരും ബന്ധപ്പെട്ട റവന്യൂ, ഫോറസ്റ്റ് ട്രൈബൽ വകുപ്പുകളും സംയുക്തമായി നടപ്പിൽ വരുത്തേണ്ടവർ തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്നും പിന്നോട്ട് പോയത് ആദിവാസി വിഭാഗങ്ങളോടുള്ള കടുത്ത വഞ്ചനയായി മാത്രമേ കാണാൻ കഴിയുകയുള്ളു എന്നും അവർ കുറ്റപ്പെടുത്തി. സംസ്ഥാന ജനറൽ സെക്രട്ടറി രഘു പൊൻപാറ, സംസ്ഥാന പി. ഭാർഗ്ഗവൻ എന്നിവർ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യo അറിയിച്ചത്