തിരുവനന്തപുരം : ചരിത്രപ്രസിദ്ധവും, പുണ്യപുരാതന ശിവ ക്ഷേത്രങ്ങളിലൊന്നായ ചെങ്കള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ധനുമാസ തിരുവാതിര മഹോത്സവം 4ന് തുടങ്ങി 13ന് ആറാട്ടോടെ സമാപിക്കും.
ഒന്നാം ഉത്സവദിവസമായ 4 -ആം തിയതി ശനിയാഴ്ച പ്രത്യകപൂജകൾ, രാത്രി 7 ന് ഗണപതി ഭാഗവാന് ഉണ്ണിയപ്പം മൂടൽ, 7.30 ന് തൃക്കൊടിയേറ്റ്.രാത്രി 8ന് ഉത്സവപരിപാടികളുടെയും പുനരുദ്ധാരണ പരിപാടികളുടെയും സമർപ്പണം ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്ത് നിർവഹിക്കും തുടർന്ന് ഉത്സവപരിപാടികളായി നാരായണീയപാരായണം, ഭജൻസ്, രാത്രി 9 ന് വിശ്വകലകേന്ദ്രം സി. ബാലകൃഷ്ണൻ ആൻഡ് പാർട്ടിയുടെ തുള്ളൽ ത്രയം എന്നിവ ഉണ്ടായിരിക്കും
രണ്ടാം ഉത്സവദിവസമായ 5ന് ഞായറാഴ്ച രാവിലെ പ്രത്യാക പൂജകൾ, 8ന് നടുതല ഭഗവതി ക്ഷേത്രത്തിൽ നിന്നു കാവടി എഴുന്നള്ളത്ത് 9.45 ന് ഷഷ്ടി പൂജ, ഉച്ചക്ക് 12ന് കഞ്ഞിവീഴ്ത്ത്. കലാപരിപാടികളായി ഉച്ചക്ക് 12. 30 ന് കരോക്കെ ഗാനമേള, 2 ന് നൃത്തധ്വനി, വൈകുന്നേരം 4 ന് ഭക്തി ഗാനമൃതം 6.45 ന് ഭാരതനാട്യം രാത്രി 7ന് ഭാരതനാട്യപുഷ്പാഞ്ജലി, 8 ന് നൃത്തർച്ചന 9ന് സിനിമ സീരിയൽ കോമെടി താരങ്ങളായ ശിവമുരളി, ജഗദീഷ് പ്രസാദ്, സജി ചെങ്കള്ളൂർ എന്നിവർ നയിക്കുന്ന മൈത്രി മെഗാഷോ.
മൂന്നാം ഉത്സവ ദിവസമായ 6ന് തിങ്കളാഴ്ച രാവിലെ ഉത്സവദിന പ്രത്യേകപൂജകൾ, 8.30 ന് തിരു ഉത്സവബലി, ഉച്ചക്ക് 12 ന് അന്നദാനം വൈകുന്നേരം 6.40 ന് കുടുംബ ക്ഷേമ പൂജ, 7.15 ന് മുളയിടൽ, മുളപൂജ, കലാപരിപാടികളായി ഉച്ചക്ക് 1 മണിക്ക് കരോക്കെ ഗാനമേള, 4 ന് ഭജൻസ്, 5.15 ന് പുല്ലാങ്കുഴൽ ഫ്യൂഷൻ, 6.15 ന് വെള്ളായണി അശോക് കുമാർ അവതരിപ്പിക്കുന്ന സംഗീതസദസ്സ്, 8.30 ന് ന്രിപുര കലാകേന്ദ്ര പൂജപ്പുര അവതരിപ്പിക്കുന്ന ഡാൻസ് എന്നിവ ഉണ്ടായിരിക്കും
നാലാം ഉത്സവദിവസമായ 7ന് ചൊവ്വാഴ്ച രാവിലെ ഉത്സവദിന പ്രത്യേകപൂജകൾ, 11.30 ന് നാഗരൂട്ട്, ഉച്ചക്ക് 12ന് അന്നദാനം വൈകുന്നേരം 6 ന് ചുറ്റുവിളക്ക് തെളിയിക്കൽ, 6 40 ന് കുടുംബക്ഷേമ പൂജ 7.15 ന് മുളപൂജ. കലാപരിപാടികളായി 12.30 ന് കരോക്കെ ഗാനമേള, വൈകിട്ട് 4 ന് ഭജൻസ്, 5.15 ന് രുദ്രതാളം കലാസമിതി അവതരിപ്പിക്കുന്ന പിന്നൽ തിരുവാതിരയും കോൽക്കളിയും, 6.15 ന് ഭക്തിഗാനമൃതം, രാത്രി 8. 30 ന് നൃത്തർച്ചന
അഞ്ചാം ഉത്സവദിവസമായ 8 ന് ബുധനാഴ്ച്ച രാവിലെ ഉത്സവപ്രത്യേക പൂജകൾ, 8.30 ന് തിരു ഉത്സവബലി, ഉച്ചക്ക് 12 മണിക്ക് അന്നദാനം വൈകിട്ട് 6.40 ന് കുടുംബക്ഷേമ പൂജ, കലാപരിപാടികളായി ഉച്ചക്കി 1 മണിക്ക് കരോക്കെ ഗാനമേള, 5.15 ന് ഭജൻസ് 6.15 ന് നൃത്തസന്ധ്യ, 7 ന് നാട്യ സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന ഡാൻസ് 8.30 ന് കൃഷ്ണകല തിരുവനന്തപുരം അവതരിപ്പിക്കുന്ന വിൽക്കലാമേള
ആറാം ഉത്സവദിവസമായ 9ന് വ്യാഴാഴ്ച രാവിലെ ഉത്സവദിനം പ്രത്യേകപൂജകൾ, 12 ന് അന്നദാനം, 7.15 ന് സേവ എഴുന്നള്ളത്ത്, കലാപരിപാടികളായി 4ന് ഭക്തി ഗാനമൃതം, 5 ന് നൃത്തനൃത്ത്യങ്ങൾ, 9.15 ന് പ്രശസ്ത ഗായിക അമൃത നയിക്കുന്ന മെഗാ ഗാനമേള ഏഴാം ഉത്സവദിവസമായ 10ന് വെള്ളിയാഴ്ച രാവിലെ 6 ന് അഖണ്ഡ നാമജപം തുടർന്ന് ഉത്സവദിന പ്രത്യേകപൂജകൾ, 8.30 ന് തിരു ഉത്സവബലി ഉച്ചക്ക് 12 ന് അന്നദാനം വൈകിട്ട് 7 മണിക്ക് പൊതു പുഷ്പഭിഷേകം, കലാപരിപാടികളായി ഭക്തി ഗാനാലാപനം, 5.15 ന് നൃത്തസന്ധ്യ, 6.45 ന് ഡാൻസ്, 7.45 ന് നാട്യമന്ദിർ സ്കൂൾ ഓഫ് ആർട്സ് അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങൾ, 9.30 ന് നാട്യശാല കഥകളി സംഘം അവതരിപ്പിക്കുന്ന കഥകളി എന്നിവ ഉണ്ടായിരിക്കും
എട്ടാം ഉത്സവദിവസമായ 11ന് ശനിയാഴ്ച രാവിലെ ഉത്സവദിന പ്രത്യേകപൂജകൾ, ഉച്ചക്ക് 12ന് അന്നദാനം വൈകിട്ട് 7.15 ന് പ്രദോഷ പൂജ, കലാപരിപാടികളായി 4.15 ന് സംഗീത കച്ചേരി, 6 ന് നൃത്ത സാധന അവതരിപ്പിക്കുന്ന ഡാൻസ്, ഹരിശ്രീ സ്കൂൾ ഓഫ് ഡാൻസ് അഅവതരിപ്പിക്കുന്ന നൃത്തസന്ധ്യ.
ഒൻപതാം ഉത്സവദിവസമായ 12ന് ഞായറാഴ്ച രാവിലെ 6 ന് കൂട്ടുഗണപതി ഹോമം തുടർന്ന് ഉത്സവ ദിനം പ്രത്യക പൂജകൾ, 11.30 ന് ഗജപൂജയും, ആനയൂട്ടും, ഉച്ചക്ക് 12ന് അന്നദാനം, വൈകിട്ട് 7.15 ന് പള്ളിവേട്ട എഴുന്നള്ളത്ത്, 9.30 ന് വെടിക്കെട്ട്, 11.30 ന് പള്ളിക്കുറുപ്പ് കൊട്ടിപാടി സേവ. കലാപരിപാടികളായി രാവിലെ 7.30 ന് ഭജൻസ്, ഉച്ചക്കി 12ന് തബലവാദനം, 1.15 ന് കരോക്കെ ഗാനമേള, 3 ന് ഭജൻസ്, 4.30 ന് ഭക്തി ഗാനാഞ്ജലി, 5.45 ന് നൃത്തസന്ധ്യ
പത്താം ഉത്സവദിവസമായ 13 ന് തിങ്കളാഴ്ച രാവിലെ 6 ന് ആർദ്ര ദർശനം, 11.30 ന് തിരുവാതിര ആറാട്ട് സദ്യ, വൈകുന്നേരം 5 ന് തൃക്കോടിയിറക്ക്, 6 മണിക്ക് തിരു ആറാട്ട് തുടർന്ന് ആറാട്ട് ഘോഷയാത്ര, കലാപരിപാടികളായി രാവിലെ 8മുതൽ 11 വരെ തിരുവാതിരക്കളി, 11.30 ന് കരോക്കെ ഗാനമേള, വൈകുന്നേരം 4 ന് ഭജനാമൃതം, 5.15 ന് സമ്പ്രദായ ഭജൻസ് എന്നിവയോട് കൂടി ഉത്സവം സമാപിക്കും