സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതല്‍. രണ്ട് ഗഡുക്കളായി വിതരണം ചെയ്യും. റമദാൻ വിഷു ആഘോഷത്തിന് മുന്നോടിയായാണ് പെൻഷൻ വിതരണം.3200 രൂപ വീതമാണ് ലഭിക്കുന്നത്. റമദാൻ-വിഷു ആഘോഷങ്ങള്‍ക്ക് മുൻപായി ആളുകളുടെ കൈയില്‍ പണമെത്തിക്കുമെന്ന് സർക്കാർ പറയുന്നത്.ആറുമാസത്തെ ക്ഷേമ പെന്‍ഷനായിരുന്നു കുടിശിക ഉണ്ടായിരുന്നത്. രണ്ടു മാസത്തെ തുക വിതരണം ചെയ്യുന്നതോടെ നാല് മാസത്തെ കുടിശിക അവശേഷിക്കും.