കണ്ണൂര്‍: സര്‍ക്കാരും എക്‌സൈസും മയക്കുമരുന്നിനെതിരെ ബോധവല്‍ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിരിക്കെ കണ്ണൂരില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട.കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും നാല്‍പതുലക്ഷത്തിന്റെ എം.ഡി. എം. എ ശേഖരവുമായി കാസര്‍കോട് ജില്ലയിലെ ബദിയഡുക്ക സ്വദേശിയായ യുവാവ് അറസ്റ്റിലായി.ബദിയഡുക്കയിലെ സ്വദേശി മുഹമ്മദ് ഹാരിസി(24)ല്‍ നിന്നാണ് 204-ഗ്രാം എം.ഡി. എം. എ പിടികൂടിയത്. വെളളിയാഴ്ച്ച വൈകുന്നേരം നാലുമണിയോടെ എഗ്‌മോര്‍ എക്‌സ് പ്രസില്‍ നിന്നും കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിറങ്ങിയ ഈയാളെ സംശയം തോന്നി ആര്‍. പി. എഫ് ഇന്‍സ് പെക്ടര്‍ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കവെയാണ് ബാഗില്‍ നിന്നുംഎം. ഡി. എം. എ പായ്ക്കറ്റുകളിലായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.ബംഗ്‌ളൂരില്‍ നിന്നും എം. ഡി. എം. എ വാങ്ങി കോയമ്ബത്തൂര്‍ വഴിയാണ് ഇയാള്‍ എഗ്‌മോറില്‍ കയറി കണ്ണൂരിലെത്തിയത്. കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലിറങ്ങിയ ഇയാള്‍ ആര്‍. പി. എഫും എക്‌സൈസ് ഇന്റലിജന്‍സും നടത്തിയ സംയുക്ത പരിശോധനയില്‍ കുടുങ്ങുകയായിരുന്നു.