മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനെ വെട്ടി

മദ്യപിച്ചെത്തിയ അച്ഛൻ 12 കാരനെ വെട്ടിയാതായി റിപ്പോര്‍ട്ട്. തൃശൂര്‍ പനമ്ബിള്ളിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്.കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ വിയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.വാനത്ത് വീട്ടില്‍ പ്രഭാതാണ് മകൻ ആനന്ദ കൃഷ്ണനെ വെട്ടിയത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് അക്രമണമെന്നാണ് സൂചന. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമല്ലെന്നാണ് പുറത്തു വരുന്ന വിവരം.അതേസമയം തെങ്ങുകയറ്റ തൊഴിലാളിയായ പിതാവ് സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസവും മകനെആക്രമിക്കാൻ ഇയാള്‍ ശ്രമിച്ചിരുന്നു. നിലവില്‍ കുട്ടിയുടേയും അമ്മയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fourteen − 3 =