കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഫേസ്ബുക്കില്‍ ലൈവിട്ട് യുവാവ് ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി സ്വദേശി പുത്തന്‍ പുരക്കല്‍ വിഷ്ണുവാണ് (31) ആത്മഹത്യ ചെയ്തത്.കുടുംബ പ്രശ്‌നം കാരണം വിഷ്ണുവിന്റെ ഭാര്യ കുറച്ചു നാളായി അകന്ന് കഴിയുകയാണ്. ആത്മഹത്യക്ക് കാരണം ഇതാകാം എന്നാണ് പൊലീസ് പറയുന്നത്.
ഞായറാഴ്ച രാവിലെ 11ന് ആയിരുന്നു സംഭവം. ഫാനില്‍ കൈലിമുണ്ട് കുരുക്കി കഴുത്തിലിട്ടാണ് ഇയാള്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നത്. ദൃശ്യങ്ങള്‍ വ്യക്തമല്ലായിരുന്നു. ലൈവ് കണ്ട് ബന്ധുക്കളും സുഹൃത്തുക്കളും എത്തിയപ്പോഴേക്കും വിഷ്ണു മരിച്ചിരുന്നു. കതക് തകര്‍ത്ത് വീടിനുള്ളില്‍ കയറിയപ്പോള്‍ വിഷ്ണു ഫാനില്‍ തൂങ്ങി നില്ക്കുന്നതാണ് കണ്ടത്.