ചടയമംഗലത്ത് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പിടിച്ചുമാറ്റാന്‍ ചെന്നയാള്‍ അടിയേറ്റ് മരിച്ചു

കൊല്ലം: ചടയമംഗലത്ത് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പിടിച്ചുമാറ്റാന്‍ ചെന്നയാള്‍ അടിയേറ്റ് മരിച്ചു.കണ്ണംകോട് സ്വദേശി താഹയാണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ആറരയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലടിക്കുന്നത് കണ്ട് പിടിച്ച്‌ മാറ്റാന്‍ ഇടയില്‍ കയറിയതാണ് താഹ. ഇതിനിടയില്‍ താഹയുടെ തലയ്ക്ക് അടിയേറ്റെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പിന്നാലെ കുഴഞ്ഞു വീണു.നാട്ടുകാരും പൊലീസും ചേര്‍ന്ന് ഉടനെ കടയ്ക്കല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല്‍പ്പത്തിയെട്ടുകാരനായ താഹയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചടയമംഗലം സ്വദേശികളായ രാജീവ്, ഷിജു, പ്രദീപ്‌ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. രാജീവിന്‍റെ പിതാവിനെ ഷിജു അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eleven − two =