തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഡിവൈഎഫ്‌ഐ. കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ഇത്തരം ആളുകളെ കേരളം ബഹിഷ്‌കരിക്കണമെന്ന് സനോജ് ആവശ്യപ്പെട്ടു.‘പ്രശസ്ത നര്‍ത്തകനും ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ സഹോദരനുമായ ഡോ.ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതീയ-വംശീയ പരാമര്‍ശം ആധുനിക സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്തതും അപലപനീയവുമാണ്. കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം.