പാലക്കാട്: ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം പനയൂര്‍ ഹെല്‍ത്ത് സെന്റര്‍ യൂനിറ്റ് പ്രസിഡന്റ് ശ്രീജിത്ത്(27) ആണ് കൊല്ലപ്പെട്ടത്.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. കുടുംബ വഴക്കില്‍ ഇടപെട്ടതാണ് കൊലപാതകത്തിനു കാരണമെന്നാണ് അറിയുന്നത്. പനയൂര്‍ സ്വദേശിയാണ് ശ്രീജിത്ത്. സംഭവത്തില്‍ പ്രതി ജയദേവനെ പൊലീസ് കസ്റ്റഡിയിലെടുത്തു.