ജോര്‍ദാനിലും സിറിയയിലും യുഎസിലെ ലോസ് ഏഞ്ചല്‍സിലും ഭൂചലനം

ജോര്‍ദാനിലും സിറിയയിലും യുഎസിലെ ലോസ് ഏഞ്ചല്‍സിലും ഭൂചലനം. ജോര്‍ദാന്‍ സിറിയ മേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജര്‍മ്മന്‍ റിസര്‍ച്ച്‌ സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് വ്യക്തമാക്കി.സിറിയന്‍ നഗരമായ ഹമയ്ക്ക് സമീപം ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയതായി സിറിയയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി അറിയിച്ചു. സിറിയയിലുടനീളമുള്ള ജനങ്ങള്‍ക്ക് ഭൂചലനം അനുഭവപ്പെട്ടു. ആളപായമില്ല.ലോസ് ഏഞ്ചല്‍സില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സമുദ്രനിരപ്പില്‍ നിന്ന് 12.1 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × 4 =