പാലക്കാട് : പാലക്കാട് വിത്തനശ്ശേരിയില്‍ മകനെ വെട്ടിക്കൊന്ന ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു. നടക്കാവ് സ്വദേശി ബാലകൃഷ്ണന്‍ (65) ആണ് മകന്‍ മുകുന്ദനെ (39) വെട്ടിക്കൊന്നശേഷം തൂങ്ങിമരിച്ചത്.ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പുലര്‍ച്ചെ വീട്ടിലെത്തിയ ബന്ധുക്കളാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നെന്മാറ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തില്‍ പോലീസ് തുടരന്വേഷണം നടത്തും.അവിവാഹിതനും കടുത്ത പ്രമേഹരോഗിയായുമായ മകനെ കുറെ നാളുകളായി ബാലകൃഷ്ണനാണ് പരിചരിച്ചിരുന്നത്. മകന്റെ രോഗാവസ്ഥ മൂര്‍ച്ചിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. ബാലകൃഷ്ണന്റെ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ഇളയ മകന്‍ സതീഷ് കുമാര്‍ കോയമ്പത്തൂരില്‍ റെയില്‍വേ ജോലിക്കാരനാണ്.