തിരുവനന്തപുരം: സിനിമാ-സീരിയല്‍ താരം നടി അപര്‍ണയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെദിവസം വൈകിട്ട് ഏഴ് മണിയോടെ കരമനയിലെ സ്വന്തം വീട്ടിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മയും സഹോദരിയും വീട്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് സംഭവമെന്നാണ് റിപ്പോര്‍ട്ട്.മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ട് ഉള്‍പ്പടേയുള്ള നടപടികള്‍ ഇന്ന് നടക്കും. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് സംഭവത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളില്‍ നിന്ന് ഉള്‍പ്പെടെ പൊലീസ് മൊഴിയെടുത്തു.സഞ്ജിത് ആണ് അപര്‍ണയുടെ ഭര്‍ത്താവ്. ത്രയ, കൃതിക എന്നീ രണ്ട് മക്കളുണ്ട്. നിരവധി സീരിയലുകളിലും സിനിമകളിലും അപര്‍ണ അഭിനയിച്ചിട്ടുണ്ട്.