കണ്ണൂര്‍: ഇരിവേരി പുലിദേവക്ഷേത്രാത്‌സവ കലവറ നിറയ്ക്കല്‍ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടി ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.ക്ഷേത്രകമ്മിറ്റി സെക്രട്ടറി ചാലില്‍ ശശിയ്ക്കാണ് പരുക്കേറ്റത്. ഞായറാഴ്ച്ച വൈകുന്നേരം നാലുമണിയോടെ ഇരിവേരിക്കാവിനടുത്തെ റോഡിലാണ് അപകടമുണ്ടായത്.സ്ത്രീകളുംകുട്ടികളുമുള്‍പ്പെടെനൂറുകണക്കിനാളുകള്‍ പങ്കെടുത്ത കലവറ നിറയ്ക്കല്‍ ഘോഷയാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ഉത്‌സവാഘോഷത്തിനിടെ ഗുണ്ടുപടക്കം പൊട്ടിക്കുന്നതിനിടെയിലാണ് തെറിച്ചു വീണു ചാലില്‍ ശശിക്ക് പരുക്കേറ്റത്.
കാലിനടുത്തായി വീണ ഗുണ്ടു പടക്കം ഉഗ്രശബ്ദത്തോടെ പൊട്ടുകയായിരുന്നു. ഉടന്‍ തന്നെ ഉത്‌സവ കമ്മിറ്റിഭാരവാഹികളും നാട്ടുകാരും ചേര്‍ന്നു ശശിയെ ചാല മിംമ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.