തളിപ്പറമ്പ് : ബാവുപ്പറമ്പ് കോള്‍മൊട്ട റോഡില്‍ ടിപ്പര്‍ ലോറിയും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ബസിന്‍റെ മുൻവശം ഗ്ലാസടക്കം തകര്‍ന്നു. പരിക്കേറ്റ അഞ്ചുപേരില്‍ മൂന്നുപേരെ തളിപ്പറമ്പിലെ ആശുപത്രിയിലും രണ്ടുപേരെ പരിയാരം ഗവ. മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പൂവ്വത്തുംകുന്ന് കള്ളുഷാപ്പിന് സമീപം ഇറക്കത്തിലെ വളവില്‍ ഇന്നലെ രാവിലെയായിരുന്നമു അപകടം. കോള്‍മൊട്ട ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറിയുടെ പിൻവശം ബാവുപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസിന് മുൻവശത്ത് ഇടിക്കുകയായിരുന്നു.