തിരുവനന്തപുരം: വൈ.ഡബ്ല്യു.സി.എ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് എട്ടുപേര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.സംഭവത്തെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് ഇന്നലെ രാത്രി എട്ടോടെ അധികൃതര്‍ പരിശോധന നടത്തി. വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചു.ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് സംഭവം. മോശം ഭക്ഷണമാണ് ഇവിടെ നിന്ന് ലഭിക്കുന്നതെന്നും പരാതിപ്പെട്ടാല്‍ മുറി ഒഴിഞ്ഞുപോകണമെന്നാണ് അധികൃതരുടെ മറുപടിയെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.